യു.ജി.സി അംഗീകൃത സ്ഥാപനങ്ങളില്‍ ബിരുദ, ബിരുദാനന്തരബിരുദ, പി.എച്ച്‌.ഡി കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റൂട്ട്‌ ഇന്റേണ്‍ഷിപ്പ്‌ അവസരം നല്‍കുന്നു.വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രായോഗികമായ അനുഭവസമ്പത്ത്‌ നേടിക്കൊടുക്കുന്നതിനും, പാര്‍ലമെന്ററി പ്രക്രിയകള്‍, നയരൂപീകരണം, ഗവേഷണ രീതിശാസ്ത്രം എന്നീ വിഷയങ്ങളില്‍ അടിസ്ഥാനപരമായ ധാരണയുണ്ടാക്കുന്നതിനും ഈ ഇന്റേണ്‍ഷിപ്പ്‌ സഹായകരമാകുന്നു.