വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തേയും ജനാധിപത്യ പ്രക്രിയകളെയും കുറിച്ച് അവബോധം നല്‍കുന്നതിനായി ഇന്‍സ്റ്റിറ്റിയുട്ട് സംഘടിപ്പിക്കുന്ന ഒരു പ്രധാന പരിപാടിയാണ് മോഡല്‍ പാര്‍ലമെന്റ് മത്സരം. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും എം എല്‍ എ മാരാര്‍ 1 ഗവണ്മെന്റ്/എയിഡഡ് കോളേജിനെ മത്സരത്തിനായി തിരഞ്ഞെടുക്കുന്നു. സമ്മാനദാന ദിനത്തില്‍ ഒന്നാം സ്ഥാനക്കാര്‍ അവതരിപ്പിക്കുന്ന റിപ്പീറ്റ് പെര്‍ഫോര്‍മന്‍സ് ഗവണ്മെന്റ് സെക്രട്ടറിയേറ്റിലെ പഴയ അസംബ്ലി ഹാളില്‍ നടത്തുന്നതാണ്.ഓരോ ജില്ലയില്‍ നിന്നും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെ വീതം ബെസ്റ്റ് പാര്ലമെന്റേറിയന്മാരായി തിരഞ്ഞെടുക്കുന്നു.അവര്‍ക്കായി രണ്ട് ദിവസത്തെ ക്യാമ്പും ചരിത്ര പ്രാധാന്യമുള്ള സ്ഥല സന്ദര്‍ശനവും ഇന്‍സ്റ്റിറ്റിയുട്ട് സംഘടിപ്പിക്കുന്നു.