തിരുവിതാംകൂര്‍ – കൊച്ചിന്‍ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട്, 1955 പ്രകാരം കേരള സര്‍ക്കാര്‍ 2003 ല്‍ സ്ഥാപിച്ച സ്ഥാപനമാണ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ്(ഐ എന്‍ പി എ). 2004 ജൂലൈ 22 ന് ഇന്‍സ്റ്റിറ്റിയുട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം ശക്തിപ്പെടുത്തുന്നതും ജനങ്ങള്‍ക്കിടയില്‍ ജനാധിപത്യത്തില്‍ അധിഷ്ടിതമായ പൗരത്വബോധം പരിപോഷിപ്പിക്കുക എന്നതുമാണ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ അടിസ്ഥാന ആശയം.ചുരുക്കത്തില്‍ ജനാധിപത്യത്തെ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, ജനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ സംഘാടന തത്വമാകുക എന്നതാണ് ലക്ഷ്യം